കാസർകോട് വാണിനഗറിൽ വൻ തീപിടുത്തം അഞ്ചു ലക്ഷം രൂപയുടെ നഷ്ടം
കാസർകോട്: എൻമകജെ പഞ്ചായത്തിലെ പഡ, വാണിനഗറിൽ വൻ തീപിടുത്തം. വാണിനഗർ, എലന്തോടിയിലെ സുകേഷിന്റെ ഉടമസ്ഥതതയിലുള്ള ഷെഡിലാണ് തീപിടുത്തം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 12.30 മണിയോടെയായിരുന്നു തീപിടുത്തം. ഷെഡും അകത്തുണ്ടായിരുന്ന 2000 തേങ്ങ, മൂന്നു ചാക്കു അടയ്ക്ക, സ്റ്റീൽ അലമാര എന്നിവ കത്തി നശിച്ചു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി സുകേഷ് നൽകിയ പരാതിയിൽ പറഞ്ഞു. ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments