Breaking News

ചെറുവത്തൂർ കൊല്ലറൊടി റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: ചന്തേരയ്ക്കും ചെറുവത്തൂർ റെയിൽവേ സ്റ്റേഷനുമിടയിൽ പിലിക്കോട് കൊല്ലറൊടി റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം ചിന്നിചിതറിയ നിലയിലായിരുന്നു. 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. വെള്ളമുണ്ടും ഷർട്ടുമാണ് വേഷം. പൊലീസെത്തി മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിലേക്ക് മാറ്റി. പരിസര പഞ്ചായത്തുകളിലോ മറ്റോ ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ വിവരം അറിയിക്കണമെന്ന് ചന്തേര എസ്.എച്ച്.ഒ അറിയിച്ചു.

No comments