കയ്യൂർ- ചീമേനി പഞ്ചായത്ത് പള്ളിപ്പാറ ഏഴാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥിയായി കെ സുകുമാരൻ നാമനിർദേശ പ്രതിക സമർപ്പിച്ചു
ചീമേനി : കയ്യൂർ- ചീമേനി പഞ്ചായത്ത് പള്ളിപ്പാറ ഏഴാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥിയായി കെ സുകുമാരൻ നാമനിർദേശ പ്രതിക സമർപ്പിച്ചു. റിട്ടേണിങ് ഓഫീസർ ഫെമി മരിയ തോമസിന് മുമ്പാകെയാണ് പ്രതിക നൽകിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ, വി വി ജനാർദനൻ, എം കെ നളിനാക്ഷൻ, കെ ബാലകൃഷ്ണൻ, കെ സജേഷ്, പഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത്ത്കുമാർ എന്നിവർക്കൊപ്പം എത്തിയാണ് പ്രതിക സമർപ്പിച്ചത്. ചീമേനി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ സുകുമാരൻ പള്ളിപ്പാറ എടത്തനാംകുഴി സ്വദേശിയാണ്. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന കെ പി വത്സലൻ അന്തരിച്ചതിനാലാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ കെ പി വത്സലൻ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
No comments