പടന്നക്കാട് കാർഷിക കോളേജ് ഫാമിൽ കാസർകോട് കുള്ളൻ പശുവിന് ഇരട്ട കിടാങ്ങൾ പിറന്നു
നീലേശ്വരം : പടന്നക്കാട് കാർഷിക കോളേജ് ഫാമിൽ കാസർകോട് കുള്ളൻ പശുവിന് ഇരട്ട കിടാങ്ങൾ പിറന്നു. കേരള കാർഷിക സർവകലാശാലയുടെ കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്ട്രക്ഷണൽ ലൈവ്സ്റ്റോക്ക് ഫാം ഒന്നിലാണ് പശു ഇരട്ട പ്രസവിച്ചത്. ഫാമിലെ കാളയുമായി സ്വാഭാവിക ഇണചേരലിലൂടെ ഉണ്ടായ ആദ്യ ഗർഭത്തിലാണ് ഇരട്ടകളുടെ ജനനം. പശുക്കളിൽ ഒരേസമയം ഒന്നിലധികം കുട്ടികൾ ജനിക്കുന്നത് അപൂർവമാണ്. കാസർകോട് കുള്ളൻ പശുക്കൾ ശരാശരി 85 മുതൽ 100 സെന്റിമീറ്റർ ഉയരവും 150 കിലോ ഭാരവുമുള്ളയാണ്. പാലുത്പാദനം 23 ലിറ്ററിലേക്ക് പരിമിതമായിരുന്നാലും, ഉയർന്ന രോഗപ്രതിരോധ ശേഷിയും പ്രതികൂല കാലാവസ്ഥയോട് പൊരുതാനുള്ള കഴിവുമാണ് ഇവയെ മറ്റു ഇനം പശുക്കളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
No comments