സ്ത്രീകളിലെ അർബുദ പരിശോധനാ പരിപാടിയായ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ "ആരോഗ്യം ആനന്ദം -അകറ്റു അർബുദം "പരിപാടിക്ക് വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കമായി
വെള്ളരിക്കുണ്ട് : കേരള സർക്കാർ ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെ നടത്തുന്ന 30 വയസ്സുമുതൽ 65 വയസുവരെയുള്ള സ്ത്രീകളിലെ അർബുദ പരിശോധനാ പരിപാടിയായ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ "ആരോഗ്യം ആനന്ദം -അകറ്റു അർബുദം "പരിപാടിക്ക് വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം രാധാമണി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ വി ഷിനിൽ ബോധവൽകരണ ക്ലാസ്സെടുത്തു. ഡോ ആബിത കെ തോമസ്, ഡോ ജിത്തു ജോസഫ് ,ഡോ ഐശ്വര്യ വത്സരാജ്,ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, ജോൽസി ജോസഫ്, എലിയാമ്മ വർഗീസ്, ജോബി ജോർജ് എന്നിവർ സംസാരിച്ചു.
No comments