Breaking News

ബസ് യാത്രക്കിടയില്‍ വീട്ടമ്മയുടെ ബാഗ് അടിച്ചുമാറ്റി; 3 യുവതികള്‍ അറസ്റ്റില്‍


മഞ്ചേശ്വരത്ത് ബസ് യാത്രക്കിടയില്‍ വീട്ടമ്മയുടെ മൊബൈല്‍ ഫോണും 8000 രൂപയും അടങ്ങിയ ബാഗും കവര്‍ന്ന കേസില്‍ മൂന്ന് യുവതികള്‍ പൊലീസ് പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ സുമതി, രഞ്ചിത, പാര്‍വതി എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ഇവരെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.


No comments