Breaking News

കളിക്കുന്നതിനിടയിൽ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു ചെറുപുഴ ചെമ്പല്ലൂഞ്ഞിയിലാണ് സംഭവം


ചെറുപുഴ : സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടയിൽ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. ചെറുപുഴ, ചെമ്പല്ലൂഞ്ഞിയിലെ ബി.സി സബീർ-എൻ താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷെസിൻ (16)ആണ് മരിച്ചത്. പെരിങ്ങോം ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. സഹോദരന്മാർക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ ഷെസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ഷഹീൽ അമീൻ (കയ്യൂർ,ഐടിഐ വിദ്യാർത്ഥി), മുഹമ്മദ് താഹ (വയക്കര സ്കൂൾ വിദ്യാർത്ഥി).

No comments