Breaking News

ആശാ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു നേതൃത്വത്തിൽ അനിശ്ചിതകാല രാപ്പകൽ സമരം ചെറുവത്തൂരിൽ ഐക്യദാർഢ്യ റാലിയും യോഗവും നടത്തി

ആശാ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു നേതൃത്വത്തിൽ അനിശ്ചിതകാല രാപ്പകൽ സമരം ചെറുവത്തൂരിൽ ഐക്യദാർഢ്യ റാലിയും യോഗവും  നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു ഫെബ്രുവരി 6 മുതല്‍ ഡി.എച്ച്.എസിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചെറുവത്തൂര്‍ ഏരിയാക്കമ്മറ്റി ചെറുവത്തൂര്‍ ബസ് സ്റ്റാന്റില്‍ ഐക്യദാര്‍ഢ്യ റാലിയും യോഗവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ചെറുവത്തൂര്‍ ഏരിയ കമ്മറ്റി അംഗം പി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മഞ്ജുഷ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബീന സ്വാഗതം പറഞ്ഞു ഏരിയ ട്രഷര്‍ ബിന്ദു ആശംസ അര്‍പ്പിച്ച് സംസാരിച്ചു

No comments