ഒന്നേകാൽ കിലോ കഞ്ചാവുമായി അതിഥി തൊഴിലാളിയെ അറസ്റ്റു ചെയ്തു
പയ്യന്നൂർ: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു.
ഒറീസ സ്വദേശി ജിതു പ്രധാനി (42)നെയാണ് തളിപ്പറമ്പ്, എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ.ബി തോമസും സംഘവും കുറുമാത്തൂരിൽ വച്ച് അറസ്റ്റു ചെയ്തത്.
മൂന്നു ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന നാലാമത്തെ ലഹരിവേട്ടയാണ് ഇതെന്നു എക്സൈസ് അധികൃതർ പറഞ്ഞു. ആറു പ്രതികളെയും അറസ്റ്റു ചെയ്തു. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർമാരായ അഷ്റഫ് മലപ്പട്ടം, രാജേഷ് കെ പ്രിവന്റീവ് ഓഫീസർമാരായ ഉല്ലാസ് ജോസ്, മുഹമ്മദ് ഹാരിസ്, സിഇഒമാരായ ശ്യാംരാജ്, സുജിത എന്നിവരും ഉണ്ടായിരുന്നു
No comments