Breaking News

ക്‌ളായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു. ടി ഐ മധുസൂദനൻ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു


പതിനെട്ടു വർഷങ്ങൾക്ക് ശേഷം 2026 ഫെബ്രുവരിയിൽ പെരുങ്കളിയാട്ടം നടക്കുന്ന ക്‌ളായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ  ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു. ക്ഷേത്രം തന്ത്രി തെക്കിനെടത്ത് പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്ര ദീപം തെളിയിച്ചു അനുഗ്രഹ പ്രഭാഷണം നടത്തി. ടി ഐ മധുസൂദനൻ എം എൽ ഏ യോഗം ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ വല്യച്ഛൻ പ്രമോദ് കോമരം,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ, ജില്ലാ പഞ്ചായത്ത്‌ അംഗം സി ജെ സജിത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി കുഞ്ഞിരാമൻ, കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം ശാന്ത  ക്ഷേത്രം കൊയ്മ പി പദ്മനാഭൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ എൻ വി രാമചന്ദ്രൻ, എൻ വീണ എന്നിവർ സംസാരിച്ചു.എൻ വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ വി സുധാകരൻ സ്വാഗതവും എം അനൂപ് നന്ദിയും പറഞ്ഞു.സമീപ ക്ഷേത്രങ്ങളിൽ സ്ഥാനികർ അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.ഭാരവാഹികൾ രത്നാകരൻ പരിയാരത്ത് ചെയർമാൻ, ഏ വി സുധാകരൻ ജനറൽ കൺവീനർ, കെ വി പുരുഷോത്തമൻ ട്രഷറർ

2026 ഫെബ്രുവരി 3,4,5,6,തിയ്യതികളിലാണ് പെരുങ്കളിയാട്ടം നടക്കുക.

No comments