കോളിച്ചാൽ - പാണത്തൂർ സംസ്ഥാന പാത എത്രയും പെട്ടെന്ന് പൂർത്തിയാക്കുക ; സിഐടിയു ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ പനത്തടി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു
പാണത്തൂർ : കോളിച്ചാൽ - പാണത്തൂർ സംസ്ഥാന പാത എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് സിഐടിയു ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ പനത്തടി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 10 മണിക്ക് പാണത്തൂർ വ്യാപാര ഭവനിൽ ടിസി ജോസ് നഗറിൽ നടന്ന സമ്മേളനത്തിൽ സിഐടിയു ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി കെ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിനേഷ് കുമാർ അധ്യക്ഷനായി. ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ ട്രഷറർ എം വി കൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പനത്തടി ഏരിയ സെക്രട്ടറി എ.ഇ സെബാസ്റ്റ്യൻ, പി തമ്പാൻ, സിപിഐഎം ഏരിയാ കമ്മിറ്റി മെമ്പർ ബിനു വർഗീസ്, സിപിഐഎം പാണത്തൂർ ലോക്കൽ സെക്രട്ടറി റോണി ആന്റണി തുടങ്ങിയവർ പരിപാടിക്ക് അഭിവാദ്യങ്ങളറുപ്പിച്ചു.ജിനിൽ മാത്യൂ സ്വാഗതം പറഞ്ഞു.
ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു പനത്തടി ഡിവിഷന്റെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് വിനേഷ് കുമാർ ബളാന്തോട്, സെക്രട്ടറി ജിനിൽ മാത്യൂ പാണത്തൂർ, ട്രഷറർ അനീഷ് കോളിച്ചാൽ എന്നിവരെ തിരഞ്ഞെടുത്തു.
No comments