Breaking News

ലിറ്റിൽ കൈറ്റ്സും എൽബിഎസ് എൻജിനിയറിങ് കോളേജും അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്റ്റിൽ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ് ജേതാക്കൾ


കാസർകോട് : ലിറ്റിൽ കൈറ്റ്സും എൽബിഎസ് എൻജിനിയറിങ് കോളേജും അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്റ്റിൽ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ് ഒന്നാംസ്ഥാനം നേടി. കുണ്ടംകുഴി ജിഎച്ച്എസ്എസ് രണ്ടും നായന്മാർമൂല ടിഎച്ച്എസ്എസ് മൂന്നും സ്ഥാനം നേടി. ക്യൂരിയോസിറ്റി വീക്കെൻഡ് പരിപാടിയുടെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിദ്യാർഥികളിൽ സാങ്കേതികവിദ്യ പരിശീലിപ്പിക്കുക, വിവിധ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യൂരിയോസിറ്റി വീക്കെൻഡ് സംഘടിപ്പിക്കുന്നത്. സ്കൂൾ തലത്തിൽനിന്നും തെരഞ്ഞെടുത്ത 35 ടീമുകൾ ഫെസ്റ്റിൽ പങ്കെടുത്തു. ഓട്ടോ മാറ്റിക് ടോൾ ഗേഡ്, ഡ്രൈവർ ഉറങ്ങാതെ നോക്കുന്ന ഡാസ്സിനസ് ഡിറ്റക്ഷൻ സിസ്റ്റം, കാഴ്ചപരിമിതി നേരിടുന്നവർക്കുള്ള ബ്ലൈൻഡ് ഗ്ലാസ്, ബ്ലൈൻഡ് സ്റ്റിക്, സ്മാർട്ട് ഡസ്റ്റ് ബിൻ, സോളാർ ഹൈബ്രിഡ് കാർ, വേയ്സ് അസിസ്റ്റൻഡ് കാർ, ഓട്ടോമാറ്റിക് ഗ്യാസ് സെൻസർ, ഓട്ടോ മെയ്റ്റഡ് ക്ലോത്ത് ലൈൻ മെക്കാനിസം, ഓട്ടോമാറ്റിക് പാർക്കിങ് ലോട്ട്, ഓട്ടോമാറ്റിക് അറ്റൻഡൻസ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഡിമ്മർ, മൂവിംഗ് സീബ്രാ ക്രോസ്, ഫയർ ഫൈറ്റർ റോബോട്ട്, സമാർട്ട് കൗ ഷെഡ്, ടൈം സ്മാർട്ട് ഗേറ്റ്, ഡിസ്റ്റൻസ് ഇൻഡിക്കേറ്റർ, ഓട്ടോമാറ്റിക് ഇറിഗേഗഷൻ സിസ്റ്റം എന്നീ പ്രോഗ്രാമുകളാണ് കുട്ടികൾ മൂന്ന് മണിക്കൂർകൊണ്ട് നിർമിച്ചത്. കൈറ്റ് സിഇഒ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രൊഫ. സരിത് ദിവാകർ, ജംഷിദ് എന്നിവർ സംസാരിച്ചു.

No comments