Breaking News

പുകച്ചു പുറത്ത് ചാടിച്ചു മധുരപ്രതികാരം ; വെള്ളരിക്കുണ്ട് ടൗണിലെ വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായിരുന്ന തേനീച്ചകൂടുകൾ നീക്കം ചെയ്തു


വെള്ളരിക്കുണ്ട് : ഏറെ നാളായി വെള്ളരിക്കുണ്ട് ടൗണിലെ വ്യാപാരികൾക്കും വിദ്യാർത്ഥികൾ അടക്കമുള്ള വഴിയാത്രക്കാർക്കും ഭീഷണിയായി ടൗണിലെ സ്വകാര്യ ബിൽഡിംഗിന്റെ പുറത്ത് കൂട്കെട്ടിയിരുന്ന പെരുംതേനീച്ചകൂട്ടത്തിന്റെ കൂടുകൾ നീക്കം ചെയ്തു. കാസർഗോഡ് നിന്നെത്തിയ ഫോറെസ്റ്റ് വകുപ്പിന്റെ ഉദ്യോഗസ്ഥരുടെയും വെള്ളരിക്കുണ്ട് പോലീസിന്റെയും നേതൃത്വത്തിൽ വേണ്ട പരിശീലനം ലഭിച്ച സംഘം നാല് നില കെട്ടിടത്തിന്റെ മുകളിൽ തൂങ്ങി കിടന്നിരുന്ന നാലോളം കൂടുകൾ നീക്കം ചെയ്തത്. ആദ്യം പുക ഉപയോഗിച്ച് തേനീച്ചകൂട്ടത്തെ അകറ്റിയതിന് ശേഷമാണ് കൂട് നീക്കം ചെയ്തത് ഇതോടുകൂടി ടൗണിലെ വ്യാപാരികൾക്ക് ആശ്വാസമായി കാരണം രാത്രി സമയങ്ങളിൽ കടകളിലെ ബൾബുകളിലും മറ്റും വന്നിരിക്കുന്ന തേനീച്ചകൾ കടയിൽ സാധനം വാങ്ങുവാൻ വരുന്നവരെ കുത്തുന്നത് നിത്യസംഭവമായിരുന്നു. പലരും പരാതികൾ പറഞ്ഞെങ്കിലും വേണ്ട നടപടികൾ എടുത്തിരുന്നില്ല.

ഇതോടു കൂടിയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താഹസിൽദാർ പി വി മുരളിക്ക് നിവേദനം കൊടുക്കുകയും തുടർഫലമായി അദ്ദേഹം വേണ്ട നടപടികൾ എടുക്കുകയുമായിരുന്നു. തേനീച്ചകൂട് നീക്കം ചെയ്യുന്നതിനിടയിൽ ലഭിച്ച കൂടിന്റെ അവശിഷ്ടത്തിൽ നിന്നും ലഭിച്ച മധുരമായ തേൻ വ്യാപാരികളും പോലീസും നാട്ടുകാരും ചേർന്ന് ആസ്വദിച്ചു കഴിച്ചു അങ്ങനെ ഏറെ നാൾ വെള്ളരിക്കുണ്ട് ടൗണിനെ വിറപ്പിച്ചിരുന്ന തേനീച്ചകൂട്ടത്തോടുള്ള മധുരകരമായ പ്രതികാരം കൂടിയായി.ചെറിയ ഇടവേളക്ക് ശേഷം വീണ്ടും വരാം എന്ന ഭാവേന തേനീച്ചകൂട്ടവും പിൻവാങ്ങി. ആദ്യമായി തേനീച്ചകൂടിന്റെ ഭീഷണി ചൂണ്ടികാട്ടി വാർത്ത കൊടുത്തത് മലയോരം ഫ്ലാഷായിരുന്നു.

ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് 

No comments