കൊന്നക്കാട് മുട്ടോംകടവ് വനവിദ്യാലയത്തിൽ നടത്തിയ രണ്ട് ദിവസത്തെ വനയാത്രാ, ഔഷധ പഠന ക്യാമ്പ് സമാപിച്ചു
വെള്ളരിക്കുണ്ട് : ജൈവ വൈവിദ്യങ്ങൾ സംരക്ഷിക്കുവാൻ സസ്യൗഷധങ്ങൾ പരിസ്ഥിതി വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പാരമ്പര്യ വൈദ്യന്മാർ, ജൈവവൈദ്യ പ്രകൃതി സംരക്ഷണ പ്രവർത്തകർ എന്നിവർ പങ്കെടുത്ത് കൊന്നക്കാട് മുട്ടോംകടവ് വനവിദ്യാലയത്തിൽ നടത്തിയ രണ്ട് ദിവസത്തെ വനയാത്രാ, ഔഷധ പഠന ക്യാമ്പ് സമാപിച്ചു. മരുന്നറിയാൻ നാടിൻ്റെ ഔഷധ സമ്പത്ത് ഉയർത്തി പിടിക്കുക എന്ന സന്ദേശം ഉയർത്തിച്ച പിടിച്ചായിരുന്നു ക്യാമ്പ്. സീക്ക് ഡയറക്ടർ ടി പി പത്മനാഭൻ, ഡോ. ഇ ഉണ്ണികൃഷ്ണൻ, വി സി ബാലകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. സമാപന ചടങ്ങിൽ നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് കെ വി കൃഷ്ണപ്രസാദ് വൈദ്യർ അധ്യക്ഷനായി. ക്യാമ്പിൽ പങ്കെടുത്തുള്ളവർക്ക് വന വിദ്യാലയം ചെയർമാൻ ടി പി പത്മനാഭൻ സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു. കേരള ആയുർവ്വേദപാരമ്പര്യ വൈദ്യ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി കെ ചന്ദ്രൻ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. നിത്യാനന്ദ ആയുർവ്വേദ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സുനീഷ് വൈദ്യർ, കെ മുഹമ്മദലി വൈദ്യർ, വൽസൻ വൈദ്യർ, കെ ചന്ദ്രമതി വൈദ്യർ, സി കെ ഗീത വൈദ്യർ, സ്ക്കറിയ കോളിച്ചാൽ, ജനാർദ്ദനൻ വൈദ്യർ എന്നിവർ സംസാരിച്ചു.
No comments