തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപ്രതിയിൽ ചികിൽസയിലായിരുന്ന യുവതി മരണപ്പെട്ടു
കാസർകോട്: തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപ്രതിയിൽ ചികിൽസയിലായിരുന്ന യുവതി മരിച്ചു. ബേള ദർബത്തടുക്ക സ്വദേശിയും കേരളബാങ്ക് റിട്ട.മാനേജറുമായ ഡി സുന്ദരയുടെ മകൾ അബിഷ(27)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. നീലേശ്വരം സ്വദേശി സനീഷാണ് ഭർത്താവ്. നാലുമാസം പ്രായമുള്ള അനിസ്ത് മകനാണ്. രഞ്ജിനിയാണ് അബിഷയുടെ മാതാവ്. സഹോദരങ്ങൾ: ലക്ഷ്മി, അമൃത.
No comments