കൊലപാതക ശ്രമം പ്രതികൾ കാസർഗോഡ് പോലീസിന്റെ പിടിയിൽ
കാസറഗോഡ് : കുഡ്‌ലു മന്നിപ്പാടിയിൽ DSC ഗ്രൗണ്ട് നു അടുത്തുള്ള കടയ്ക്ക് സമീപം വെച്ച് 4 പേർ സംഘം ചേർന്ന് മാരകായുധങ്ങളും മറ്റുമായി വന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികളെ പിടികൂടിയത് . കുഡ്‌ലു വിവേകാനന്ദ് നഗർ സുനിൽ കുമാർ (29) , കുഡ്‌ലു എൻ എം കോബൗണ്ട് സ്വദേശി ഹരീഷ് പി ( 35) , കുഡ്ലു ആർ ഡി നഗർ സ്വദേശികളായ വിശ്വാസ് കെ (37),ആതിഷ് കെ (38)എന്നിവരാണ് പോലീസ് പിടിയിലായത് . മുൻപ് നടന്ന അടിപിടി പ്രശനത്തിന്റ ഭാഗമായി അക്രമിക്കപെട്ടവരുടെ പ്രദേശവാസികളാണ് അടിച്ചതെന്നും പറഞ്ഞാണ് ആക്രമിച്ചത് . അറസറ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ നിർദ്ദേശ പ്രകാരം കാസറഗോഡ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അൻസാർ എൻ , സജിമോൻ ജോർജ്, എ എസ് ഐ ജിന ചന്ദ്രൻ ,SCPO മാരായ , നീരജ് ,ഹരിലാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത് .
No comments