Breaking News

തൃക്കരിപ്പൂർ കൂലേരി ഗവൺമെൻറ് എൽപി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു


തൃക്കരിപ്പൂർ : സമഗ്രത, ന്യൂതനത്വം, മികവ് എന്നിവയാണ് കേരളത്തിൻറെ വിദ്യാഭ്യാസ സമീപനം എന്നും ഇത് ലോകത്തിന് ഒരു മാനദണ്ഡം സൃഷ്ടിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അക്കാദമിക മികവിന് മാത്രമല്ല വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനും കേരളം പ്രാധാന്യം നൽകുന്നു .സർഗാത്മകത, വിമർശനാത്മകത, ചിന്ത, ശാരീരിക ക്ഷമത എന്നിവ പാഠ്യപദ്ധതിയിൽ സമന്വയിപ്പിച്ചിരിക്കുന്നു. പരമ്പരാഗത ക്ലാസ് മുറികളെ ഡിജിറ്റൽ പഠന കേന്ദ്രങ്ങൾ ആക്കി മാറ്റി എന്നും മന്ത്രി പറഞ്ഞു.തൃക്കരിപ്പൂർ കൂലേരി ഗവൺമെൻറ് എൽപി സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി .

No comments