Breaking News

ബിരിക്കുളം ത്രീസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും പിജി സ്മാരക വായനശാലയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന നാഷണൽ വോളി നൈറ്റിന്റെ നോട്ടീസ് പ്രകാശനം നടത്തി


പരപ്പ : ബിരിക്കുളം ത്രീസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും പിജി സ്മാരക വായനശാലയും സംയുക്ത ആഭിമുഖ്യത്തിൽ 2025 ഏപ്രിൽ 5 ന്  നടത്തുന്ന നാഷണൽ വോളി നൈറ്റിന്റെ നോട്ടീസ് പ്രകാശനം ബിരിക്കുളം ത്രീ സ്റ്റാർ ക്ലബ്ബിൽ വച്ച് നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി ചന്ദ്രൻ സംഘാടക സമിതി കൺവീനർ അനീഷിന് നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു.

ടി. എ രവി, ആഷിക് അബു, സന്തോഷ്‌ എ എസ്, വിജയൻ കെ വി, രത്നാകരൻ മധു പി, എന്നിവർ സംസാരിച്ചു.

No comments