കമ്പല്ലൂരിലെ കൊല്ലാടയിൽ നിർമ്മിച്ച "കുഞ്ഞൂഞ്ഞ് ഭവനത്തിന്റെ "താക്കോൽ ഷാഫി പറമ്പിൽ എം.പി.യും രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എയും ചേർന്ന് കുടുംബത്തിന് കൈമാറി
ചിറ്റാരിക്കാൽ : ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ അംഗം ജോമോൻ ജോസ് തൻ്റെ ഡിവിഷ നിലെ വികസന പ്രവർത്തനങ്ങ ളെ കഴിഞ്ഞ 4 വർഷമായി 'മികവോടെ മലയോരം' എന്ന പേരിലാണ് അവതരിപ്പിച്ചുവരുന്നത്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിച്ച് കൈമാറിയത്.
ജില്ലാ പഞ്ചായത്ത് പദ്ധതികൾ ക്കു പുറമെ ജനകീയ കൂട്ടായ്മ യിലും ഒട്ടേറെ പ്രവർത്തനങ്ങൾ "മികവിന്റെ മലയോരം' പദ്ധതിയിൽ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. 2024 ഒക്ടോബർ 27ന് ഉമ്മൻ ചാണ്ടിയുടെ ജന്മദിനത്തിലാണ് കൊല്ലാടയിൽ സ്നേഹവീടിന്റെ തറക്കല്ലിട്ടത്.
ഇന്ദിരാഗാന്ധിയുടെ രക്തസാ ക്ഷിത്വ ദിനത്തിൽ കട്ടിളവെപ്പും നടത്തി. നിർമ്മാണം പൂർത്തിയാക്കിയ വീടിൻ്റെ താക്കോൽ ദാനം ശരത് ലാലിൻ്റേയും കൃപേഷിന്റെയും രക്തസാക്ഷിത്വ ദിനത്തിൽ നടന്നു. കൊല്ലാടയിൽ നടന്ന ചടങ്ങിൽ ഷാഫി പറ മ്പിൽ എംപി, രാഹുൽമാങ്കുട്ട ത്തിൽ എംഎൽഎ. എന്നിവർ ചേർന്നു സ്നേഹവീടിന്റെ താക്കോൽ കൈമാറി.
കമ്പല്ലൂർ കൊല്ലാടയിലെ പുത്തൻവിളയിൽ ഷൈജു -ഷീജ ദമ്പതികൾ സ്നേഹ വീടിൻ്റെ താക്കോൽ ഏറ്റുവാങ്ങി. പ്ലാസ്റ്റിക് ഷീറ്റ് മറച്ച മൺകട്ട കൊണ്ടുള്ള ഇടിഞ്ഞു വീഴാറായ കൊച്ചു കൂരയിലായിരുന്നു ഷൈജു ഉൾപ്പടെയുള്ള മൂന്നംഗ കുടുംബത്തിൻ്റെ താമസം.
ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസഫ് മുത്തോലി (ഈസ്റ്റ് എളേരി), രാജു കട്ടക്കയം (ബളാൽ), ഗിരിജ മോഹൻ (വെസ്‌റ്റ് എളേരി), കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്, ജോർജ്കുട്ടി കരിമഠം ടി.എ.ബാബു, ഭാസ്കരൻ എളേരി, ജോസ് കുത്തിയതോട്ടിൽ, അന്നമ്മ മാത്യു, ഷിജു കൊട്ടാരം സന്തോഷ് ചൈതന്യ, ജോബിൻ ബാബു. ബിജു മാത്തിമ്യാലിൽ എന്നിവർ സംസാരിച്ചു.
2020 മുതൽ നടത്തിവരുന്ന മികവോടെ മലയോരം പദ്ധതിയിൽ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ, അംഗപരിമിതർക്കായി വീൽചെയറുകൾ, രോഗികൾക്ക് ചികിത്സാ സഹായധനം എന്നിവയും വിതരണം ചെയ്തു വരുന്നുണ്ട്.
No comments