Breaking News

പടന്നക്കാട്ട് നടന്ന സംസ്ഥാന സീനിയർ മെൻസ് കബഡി ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ല ചാമ്പ്യന്മാർ


കാഞ്ഞങ്ങാട് : പടന്നക്കാട്ട് നടന്ന സംസ്ഥാന സീനിയർ മെൻസ് കബഡി ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ല ചാമ്പ്യന്മാർ. എറണാകുളത്തിനാണ് രണ്ടാം സ്ഥാനം. സംസ്ഥാന കബഡി ടെക്നിക്കൽ കമ്മിറ്റി, കാസർകോട് കബഡി ടെക്നിക്കൽ കമ്മിറ്റി, ഷാർക്ക് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവ സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനംചെയ്തു. ഇ രവീന്ദ്രൻ അധ്യക്ഷനായി. ജോയി ജോസഫ്, പവിത്രൻ ഞാണിക്കടവ്, ജഗദീഷ് കുമ്പള, ടി വി ബാലൻ, അനിൽ ബങ്കളം, ജയരാജ് പടന്നക്കാട്, സത്യൻ പടന്നക്കാട്, കെ വി ടി വിജേഷ്, ചന്ദ്രൻ ഞാണിക്കടവ്, ബാബു മങ്കത്ത്, എം എൻ ശ്രീനിവാസൻ, ടി കൃഷ്ണൻ, വി ജി സജി എന്നിവർ സംസാരിച്ചു. കൃഷ്ണദേവ് സ്വാഗതം പറഞ്ഞു.

No comments