Breaking News

പുസ്തകവണ്ടിയുടെ 'ബുക്ക് കഫെ' ഉദ്ഘാടനവും, വിനു വേലാശ്വരത്തിൻ്റെ 'വെയിൽ രൂപങ്ങൾ' പുസ്തക പ്രകാശനവും കാഞ്ഞങ്ങാട് നടന്നു


കാഞ്ഞങ്ങാട് : രാജ്യത്തെവിടെയായാലും, ആവശ്യപ്പെടുന്ന ഏത് പുസ്തകവും ലഭ്യതക്കനുസരിച്ച്, പരമാവധി വേഗത്തിൽ വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്ന സംരംഭമാണ് പുസ്തകവണ്ടി. 

വായനയെ ജനകീയമാക്കുക എന്ന സദുദ്ദേശത്തോടെ നബിൻ ഒടയഞ്ചാൽ, ജയേഷ് കൊടക്കൽ എന്നീ യുവാക്കളാണ് പുസ്തകവണ്ടിയുമായി 

വായനക്കാരിലേക്കെത്തുന്നത്.  കഴിഞ്ഞ മൂന്നുവർഷത്തിലേറെയായി പുസ്തകവിൽപ്പന രംഗത്ത് സജീവമായ പുസ്തകവണ്ടിയുടെ ബുക്ക് കഫെ ഉദ്ഘാടനം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വെച്ച് നടന്നു. എഴുത്തുകാരായ അംബികാസുതൻ മാങ്ങാടും രാജ്മോഹൻ നീലേശ്വരവും ചേർന്ന് ബുക്ക് കഫെ വായനക്കാർക്കായി തുറന്ന് കൊടുത്തു

പുസ്തകവണ്ടി പബ്ലിക്കേഷൻസിലൂടെ പ്രസിദ്ധീകരിച്ച വിനു വേലാശ്വരത്തിന്റെ  'വെയിൽരൂപങ്ങൾ' എന്ന ആദ്യ കവിതാ സമാഹാരവും ചടങ്ങിൽ പ്രകാശനം ചെയ്തു.

എഴുത്തുകാരി പി.കെ ഭാഗ്യലക്ഷ്മി ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന് പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ സി.പി ശുഭ അധ്യക്ഷത വഹിച്ചു.  ഒട്ടേറെ പുരസ്ക്കാരങ്ങൾ നേടിയ യുവ കഥാകൃത്ത് മൃദുൽ വി.എം., വാർത്താവായനയിലൂടെ യൂത്ത് ഐക്കൺ അവാർഡ് നേടിയ എം.ജി.വേദിക, നിരവധി പുരസ്കാരങ്ങൾ നേടിയ വളർന്നു വരുന്ന എഴുത്തുകാരി ശിവദ കൂക്കൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിനു വേലാശ്വരം മറുമൊഴി നടത്തി. പുസ്തകവണ്ടി പ്രതിനിധി നബിൻ ഒടയഞ്ചാൽ ആമുഖ ഭാഷണം നടത്തിയ ചടങ്ങിൽ ചന്ദ്രു വെള്ളരിക്കുണ്ട് നന്ദി പറഞ്ഞു.


No comments