പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് എ ആർ വിജയകുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു
പരപ്പ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യവും കായിക ക്ഷമതയും ഭക്ഷണശീലങ്ങളിലൂടെ എന്നാ വിഷയത്തിൽ ഊന്നിയാണ് ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡണ്ട് എ ആർ വിജയകുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. എം ബിജു സ്വാഗതവും രാഗേഷ് കെ വി നന്ദിയും രേഖപ്പെടുത്തി. നീലേശ്വരം ഡി ബി സി എം ആയുർവേദ ക്ലിനിക്കിലെ ഡോ : സെമീന കെ ആണ് ക്ലാസ് എടുത്തത്. എട്ടാം ക്ലാസിലെ ഗോത്രമേഖലയിലെ കുട്ടികൾക്കായുള്ള പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ കാലത്ത് ആരോഗ്യ മേഖലയിലും പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയുള്ള പുതിയ അറിവുകൾ അവർക്ക് ലഭിക്കാൻ ഈ ക്ലാസ്സിലൂടെ സഹായകമായി
No comments