Breaking News

വിത്യസ്ത സംഭവങ്ങളിൽ പെരിയയിലെ രണ്ട് ഓട്ടോ ഡ്രൈവർമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


പെരിയ : വ്യത്യസ്ത സംഭവങ്ങളിൽ പെരിയയിലെ രണ്ട് ഓട്ടോ ഡ്രൈവർമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിയ ടൗണിലെ ഓട്ടോ ഡ്രൈവർ നിടുവോട്ട്പാറ താഴത്ത് വീട്ടിൽ ജാനകിയുടെ മകൻ പ്രേമൻ (42), പെരിയ കൂടാനം തോട്ടത്തിൽ എം സുധീഷ് (40) എന്നിവരാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് വീടിന്റെ ഹാളിൽ പ്രേമനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഭാര്യ: പ്രശാന്തി. മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ്.
വടക്കേകരയിലെ മാവിൻ തോട്ടത്തിലാണ് സുധീഷിനെ തൂങ്ങിമരിച്ചതായി കണ്ടത്. നാരായണൻ ഓമന ദമ്പതികളുടെ
മകനാണ്.സഹോദരി:സിനി.

No comments