Breaking News

വേനൽ ചൂടിൽ കാട്ടുമൃഗങ്ങൾ വെള്ളം തേടി ഇനി കാടിറങ്ങേണ്ട ; പ്ലാച്ചിക്കര വനത്തിൽ ആറിടങ്ങളിൽ വനസംരക്ഷണ സമിതി പ്രവർത്തകർ കുടിനീര് ഒരുക്കി


ഭീമനടി :  വേനൽ ചൂടിൽ കാട്ടുമൃഗങ്ങൾ വെള്ളം തേടി ഇനി കാടിറങ്ങേണ്ട. പ്ലാച്ചിക്കര വനത്തിൽ ആറിടങ്ങളിലാണ് വനസംരക്ഷണ സമിതി പ്രവർത്തകർ മൃഗങ്ങൾക്കായി കുടിനീര് ഒരുക്കിയത്. വനംവകുപ്പിന്റെ വന നീര് പദ്ധതിയുടെ ഭാഗമായാണ് പ്ലാച്ചിക്കര, കിനാനൂർ വനസംരക്ഷണ സമിതിയുടെ പ്രവർത്തകർ കാട് കയറിയത്. വനാന്തരങ്ങളിലെ കാട്ടുറവകൾ, അരുവികൾ, കുളങ്ങൾ, മറ്റ് ജലസ്രോതസുകൾ എന്നിവ കണ്ടെത്തി അഭിവൃദ്ധിപ്പെടുത്തി കാട്ടിലെ പക്ഷിമൃഗാദികൾക്ക് കുടിവെള്ളം ഉറപ്പാക്കുന്ന ജലപുനരുജ്ജ്വീവന പദ്ധതിയാണ് വന നീര്. സമിതിയുടെ പ്രവർത്തകർ വനത്തിനകത്ത് ആറ് ചെറുതും വലുതുമായ നീരുറവകളാണ് മരങ്ങളും മറ്റും വീണ് മൂടിയ നിലയിൽ കണ്ടെത്തിയത്. ഇവ നവീകരിച്ച് കല്ലും മണ്ണും പയോഗിച്ച്  ബലപ്പടുത്തി ജലസംഭുഷ്ടമാക്കി. ഇരു നസംരക്ഷണ സമിതിയുടെയും പ്രസിഡന്റുമാരായ കെ സുജിത്ത്, പി വി സുധാകരൻ, വൈസ് പ്രസിഡന്റുമാരായ സുമതി ബാബു,കെ വി സുമതി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രമിത എന്നിവർ നേതൃത്വം നൽകി.

No comments