കേരള ടീം രഞ്‌ജി ട്രോഫി ഫൈനലിലെത്തിയപ്പോൾ മുഹമ്മദ് അസ്‌ഹറുദീന്റെ തളങ്കര കടവത്തെ വീട്ടിൽ കുടുംബാംഗങൾ ആഘോഷത്തിൽ
കാസർകോട് : രഞ്ജി ട്രോഫി ഫൈനലിലെത്താൻ കേരളത്തിന് കരുത്തായ തങ്ങളുടെ പ്രിയപ്പെട്ടവന്റെ നേട്ടത്തിൽ മതിമറന്ന് നാട്. തളങ്കരയുടെ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദീന്റെ മിന്നുന്ന ഇന്നിങ്സാണ് കേരളത്തിന് കുതിപ്പേകിയത്. അസർ സെഞ്ച്വറി നേടി ടീമിന്റെ കരുത്തായപ്പോൾതന്നെ നാട്ടുകാരും കൂട്ടുകാരും ഫൈനൽ സ്വപ്നംകണ്ടിരുന്നു. അവസാനദിനം ആദ്യ സെഷനിൽതന്നെ ഗുജറാത്തിനെ മറികടന്ന് കേരളം കുതിച്ചപ്പോൾ അസഹിന്റെ നാട്ടിൽ
ആരവമുയർന്നു. തളങ്കരയിൽ കുടുംബാംഗങ്ങളും കൂട്ടുകാരും നാട്ടുകാരും മധുര പലഹാരം വിതരണംചെയ്താണ് നേട്ടം ആഘോഷിച്ചത്. രഞ്ജിയിലെ മികച്ച പ്രകടനം ഫൈനലിലും ആവർത്തിച്ച് ദേശീയ ടീമിൽ ഇടംപിടിക്കാൻ അസറിന് കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവല്ലാം. തളങ്കര കടവത്തെ പരേതരായ പി കെ മൊയ്തുവിന്റെയും നഫീസയുടെയും മകനാണ് അസ്ഹറുദീൻ.അസഹറുദീൻ പുറത്താകാതെ നേടിയ 177 റൺസിന്റെ മികവിലാണ് ഗുജറാത്തിനെതിരെ കേരളം ഒന്നാം ഇന്നിങ്സിൽ 457 എന്ന മികച്ച സ്കോറിലെത്തിയത്. ഒടുവിൽ 26ന് തുടങ്ങുന്ന കലാശപ്പോരാട്ടത്തിന് യോഗ്യത നേടി കരുത്തരായ വിദർഭയ്ക്ക് വെല്ലുവിളി ഉയർത്താൻ തയ്യാറെടുക്കുകയാണ്.
No comments