കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം മുൻ ആർ.ടി.ഒ, ടി.എം.ജേഴ്സൺ വസ്ത്ര വ്യാപാരത്തിന്റെ മറവിൽ 75 ലക്ഷം തട്ടിയെന്ന് പരാതി
കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം മുൻ ആർ.ടി.ഒ, ടി.എം.ജേഴ്സൺ വസ്ത്ര വ്യാപാരത്തിന്റെ മറവിൽ 75 ലക്ഷം തട്ടിയെന്ന് പരാതി. ബിസിനസ് പങ്കാളിയായ ഇടപ്പള്ളി സ്വദേശി അൽ അമീനാണ് മുൻ ആർ.ടി.ഒയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തുല്യ പങ്കാളിതത്തോടെ എറണാകുളം നോർത്തിൽ ആരംഭിച്ച കടയും മുക്കാൽ കോടിയുടെ സ്റ്റോക്കും ജേഴ്സൺ
തട്ടിയെടുത്തുവെന്നാണ് പരാതി. 2021ൽ കട തുടങ്ങാനായി അരക്കോടിയിലേറെ രൂപയാണ് ജേഴ്സൺ നിക്ഷേപിച്ചത്. വാഗ്ദാനം ചെയ്ത ലാഭവിവിഹിതം ആവശ്യപ്പെട്ടപ്പോൾ ജേഴ്സൺ ഭീഷണിപ്പെടുത്തിയെന്നും കടയിൽ നിന്ന് പുറത്താക്കിയെന്നും അൽ അമീൻ പറഞ്ഞു.
No comments