ജോലിക്കു നിന്ന വീട്ടിൽ നിന്നു 10 ലക്ഷം രൂപ വില മതിക്കുന്ന ഡയമണ്ട് ആഭരണങ്ങൾ കവർച്ച ചെയ്ത വീട്ടു ജോലിക്കാരിയായ യുവതി പിടിയിൽ
കാസർകോട്: ജോലിക്കു നിന്ന വീട്ടിൽ നിന്നു 10 ലക്ഷം രൂപ വില മതിക്കുന്ന ഡയമണ്ട് ആഭരണങ്ങളും രണ്ടു കമ്മലുകളും കവർച്ച ചെയ്ത വീട്ടു ജോലിക്കാരിയായ യുവതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിനിയും ഉപ്പളയിൽ താമസക്കാരിയുമായ ആസിയയെ ആണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിട്ടുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മഞ്ചേശ്വരം, ഹൈവേക്ക് സമീപത്തെ കണച്ചൂർ വില്ലയിലെ ഫാത്തിമത്ത് സഫാനയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഈ വീട്ടിലെ ജോലിക്കാരിയാണ് ആസിയ. ഫെബ്രുവരി 18നാണ് മോഷണം നടന്നത്. പരാതിക്കാരിയുടെ മാതാവിന്റെ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർച്ച പോയത്.
കവർച്ച സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതോടെ നാട്ടിലേക്ക് മുങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് ആസിയ പൊലീസിന്റെ പിടിയിലായത്.
No comments