Breaking News

റേഷൻ കടകളിൽ ആവശ്യ ഭക്ഷ്യ ധന്യങ്ങളുടെ ദൗർലഭ്യം ; ബളാൽ , എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി


വെള്ളരിക്കുണ്ട് : സംസ്ഥാനത്തെ റേഷൻ കടകളിൽ സർക്കാരിന്റെ അനാസ്ഥ മൂലം ആവശ്യ ഭക്ഷ്യ ധന്യങ്ങളുടെ ദൗർലഭ്യം രൂക്ഷമാണ്. 

ഗോഡൗണുകളിൽ നിന്നും റേഷൻ ഷോപ്പുകളിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചിരുന്ന കരാറുകരുടെ സമരം മൂലം ജനുവരിമാസം പിന്നിട്ട് ഫെബ്രുവരി മാസമായിട്ടും റേഷൻ സാധനങ്ങൾ ബഹു ഭൂരിപക്ഷം റേഷൻ കടകളിലും യഥേഷ്ടം ലഭ്യമല്ല. 

സാധാരണക്കാരുടെ അന്നം മുട്ടിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്കൊണ്ട് ബളാൽ . എളേരി  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ  നേതൃത്വത്തിൽ   വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക്  പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ: എ ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോയി ജോസഫ് അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പർമാരായ കരിമ്പിൽ കൃഷ്ണൻ ,  മീനാക്ഷി ബാലകൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ് ,

ഡിസിസി വൈസ് പ്രസിഡണ്ട്മാരായ ബിപി പ്രദീപ് കുമാർ ,  ജെയിംസ് പഞമാക്കൽ , ഡിസിസി ജനറൽ സെക്രട്ടറി ടോമി പ്ലച്ചേരി. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരയണൻ ,തുടങ്ങിയവർ പ്രസംഗിച്ചു ബളാൽ ബ്ലോക്ക് പ്രസിഡണ്ട് മധുസുദനൻ ബാലൂർ സ്വാഗതവും  പിസി രഘുനാഥ് നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡണ്ട്മാരായ എം പി ജോസഫ് , എം എം സൈമൺ,  കെ ജെ ജെയിംസ് , ബാലകൃഷ്ണൻ മാണിയൂർ, ബാലകൃഷ്ണൻ ബാലൂർ  ,ജോർജ്കരിമടം, ഭാസ്ക്കരൻ എളേരി , എം രാധമണി, പ്രിയ ഷാജി , അന്നമ്മ മാത്യു  , ബിൻസി ജെയിൻ , ഷോബി ജോസഫ്  , പി കെ ബാലചന്ദ്രൻ ,സണ്ണി കള്ളുവേലി . തുടങ്ങിയവർ നേതൃത്വം നൽകി

No comments