സ്റ്റേഡിയം റോഡ് ഇനി ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കറുടെ പേരിൽ; കാസർകോടിന് ഇന്ന് ചരിത്ര മുഹൂർത്തം
കാസർകോട്: കാസർകോടിന്റെ കായിക മേഖല വെള്ളിയാഴ്ച ചരിത്രം കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനതാരമായി തെളിഞ്ഞ് നിൽക്കുന്ന പത്മഭൂഷൻ സുനിൽ മനോഹർ ഗവാസ്കറുടെ പേര് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയം റോഡിന് നാമകരണം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ മുൻസിപ്പൽ സ്റ്റേഡിയം റോഡ് കോർണറിൽ എത്തിയ അദ്ദേഹത്തെ ജില്ലാ, താലൂക്ക് അധികൃതരും, മുൻസിപ്പൽ ഭാരവാഹികളും, ജനപ്രതിനിധികളും, രാഷ്ട്രീയ പ്രതിനിധികളും, കായിക-ക്രിക്കറ്റ് പ്രേമികളും ഹാർദമായി വരവേറ്റു. നാട്ടുകാരുടെ വലിയ സാന്നിധ്യവുമുണ്ടായിരുന്നു. റോഡ് കോർണറിൽ സ്ഥാപിച്ച ഗവാസ്കറുടെ പേര് ആലേഖനം ചെയ്ത നാമഫലകം ജനക്കൂട്ടത്തിന്റെ ഹർഷാരവങ്ങൾക്കിടയിൽ സുനിൽ ഗവാസ്കർ അനാച്ഛാദനം ചെയ്തു. വിവിധ മേഖലകളിൽ പെട്ട പ്രമുഖ വ്യക്തികളും പ്രമുഖ വ്യവസായികളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. തുടർന്ന് ചെട്ടുംകുഴിയിലുള്ള കൺവെൻഷൻ സെന്ററിൽ ഗവാസ്കർക്ക് ആദരവ് നൽകി. പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു.
No comments