Breaking News

ഭൂനികുതി വർദ്ധനവ് ; കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് വില്ലേജുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി


പരപ്പ : ഭൂനികുതി 50% വർദ്ധനവ് വരുത്തിയ സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് വില്ലേജുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി കിനാനൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സമരം മണ്ഡലം വൈസ് പ്രസിഡൻ്റ് ജയകുമാർ ചാമക്കുഴിയുടെ അദ്ധ്യക്ഷതയിൽ കെപിസിസി സെക്രട്ടറി എം അസ്നാർ ഉദ്ഘാടനം ചെയ്തു. കരിന്തളം വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന സമരം മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ്ൻ്റെ അദ്ധ്യക്ഷതയിൽ ഡിസിസി വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കാൻ ഉദ്ഘാടനം ചെയ്തു . പരപ്പ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണാസമരം മണ്ഡലം വൈസ് പ്രസിഡൻ്റ് സി വി ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമേശൻ വേളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മൂന്ന് മേഖല കമ്മറ്റികളിലെ, മേൽ കമ്മറ്റി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം നേതാക്കൾ സമരത്തിന് നേതൃത്വം നല്കി.


No comments