കിണറിൽ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന കൊന്നക്കാട് സ്വദേശി മരണപ്പെട്ടു
കൊന്നക്കാട് : മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറിൽ വീണ യുവാവ് ആശുപത്രിയിൽ മരിച്ചു. വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പിൽ ടോമിയുടെ മകൻ ടി.എ. ടോണി 30 യാണ് മരിച്ചത്. ഇന്നലെ രാത്രി കണ്ണൂർ മിംസ് ആശുപത്രിയിലാണ് മരിച്ചത്. കഴിഞ്ഞ 19 നായിരുന്നു അപകടം. കൊന്നക്കാട്ടുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറിൽ മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറിൽ വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവാവിൻറെ ചികിൽസക്കായി ഇന്നലെ ഒരു മണിക്കൂർ കൊണ്ട് നാട്ടുകാർ ഏഴ് ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. എന്നാൽ സഹായത്തിന് കാത്ത് നിൽക്കാതെ ടോണി യാത്രയായി.
No comments