Breaking News

കാസർകോട് ഏൽകാനയിൽ അമ്മയും മകളും കുളത്തിൽ വീണുമരിച്ചു


കാസർകോട് എൻമകജെ ഏൽകാനയിൽ അമ്മയും മകളും കുളത്തിൽ വീണുമരിച്ചു. പരമേശ്വരി (38), മകൾ പദ്മിനി(2) എന്നിവരെയാണ് വീടിനോട് ചേർന്ന കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് ഈശ്വര നായിക്കും മൂത്ത മകൻ ഹരിപ്രസാദും സംഭവസമയത്ത് സമീപത്തെ ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോയിരിക്കുകയായിരുന്നു എന്നാണ് വിവരം. ഇവർ തിരിച്ചു വന്നപ്പോൾ ഇരുവരെയും വീട്ടിൽ കാണാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു.

No comments