Breaking News

ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പുന്നക്കുന്ന് സ്വദേശിക്ക് വേണ്ടി കൊന്നക്കാട് കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന ശ്രീ മുത്തപ്പൻ ബസ് കാരുണ്യയാത്ര നടത്തി 43000 സ്വരൂപിച്ച് ചികിത്സ സഹായ കമ്മറ്റിക്ക് കൈമാറി


പുങ്ങംചാൽ : ക്യാൻസർ രോഗം ബാധിച്ച് മംഗലാപുരത്ത് ചികിത്സയിൽ കഴിയുന്ന വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ പുന്നക്കുന്ന് ( പുങ്ങംചാൽ) ദേശത്ത് താമസിക്കുന്ന കായന്തോട്ടിൽ കുഞ്ഞിക്കണ്ണൻ മകൻ കെ.വി രവിക്ക് വേണ്ടി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് മെമ്പറും ആരോഗ്യസ്റ്റാന്റിംഗ് കമ്മറി ചെയ്യർമാനുമായ കെ കെ തങ്കച്ചന്റെ അദ്യക്ഷതയിൽ കെ കെ ഹരിദാസ് ചെയർമാനും അനിൽ എസ് നായർ കൺവീനറായും ഒരു ജനകീയ ചികിത്സാ കമ്മറ്റി രൂപീകരിച്ച് RAVI KV CHIKLSA SAHAYA COMMITTY ACCOUNT NO:179122010000988 IFSC CODE  UBIN0917915 UNION BANK OF INDIA VELLARIKKUND BRANCH അക്വണ്ട് തുടങ്ങി. അതിന്റെ ഭാഗമായി കൊന്നക്കാട് കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന ശ്രീ മുത്തപ്പൻ ബസ് കാരുണ്യയാത്ര നടത്തി. ബളാൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ മോൻസി ജോയി ഉദ്ഘാടനം ചെയ്തു. കാരുണ്യയാത്രയുടെ ഭാഗമായ് 43000 സ്വരൂപിച്ച് ചികിത്സ സഹായകമ്മറ്റിക്ക് കൈമാറി.

No comments