Breaking News

വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയതിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരുനാൾ കൊടിയേറ്റ് നടന്നു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയതിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരുനാൾ കൊടിയേറ്റ് നടന്നു. റവ ഫാ ജോൺസൺ അന്ത്യംകുളം കൊടിയേറ്റ് കർമ്മം നിർവഹിച്ചു.ശനിയാഴ്ച 6.30 ന് വെള്ളരിക്കുണ്ട് ടൗണിലേക്ക് വിശ്വാസപ്രഘോഷണ പ്രദക്ഷിണം നടക്കും. തുടർന്ന് രാത്രി 8.30 ന് മാജിക് ഷോ അരങ്ങേറും.ഞായർ രാവിലെ 9.30 ന് തലശ്ശേരി വികാരി ജനറൽ മോൺ സെബാസ്റ്റ്യൻ പാലാകുഴിയിൽ നയിക്കുന്ന വിശുദ്ധ കുർബാനയും സന്ദേശവും 11.30 ന് പള്ളിചുറ്റി നടക്കുന്ന പ്രദക്ഷിണത്തോടെ തിരുനാൾ ആഘോഷം സമാപിക്കും.

No comments