Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു


കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. പശ്ചിമബംഗാൾ, കൃഷ്ണപുരിയിലെ ഗോലം മുഹമ്മദ് മണ്ഡൽ എന്ന പ്യാരി (25)യെ ആണ് വിദ്യാനഗർ എസ്.ഐ  ഉമേശിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

2022ൽ ആണ് പ്യാരിക്കെതിരെ വിദ്യാനഗർ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തത്. മാസങ്ങളോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കേസിന്റെ വിചാരണ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിക്കാനിരിക്കെയാണ് പ്രതി മുങ്ങിയ കാര്യം വ്യക്തമായത്. തുടർന്ന് കോടതി പ്രതിക്കെതിരെ അറസ്റ്റു വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

No comments