Breaking News

ചായ്യോത്ത് നാടകോത്സവം തുടങ്ങി പുരോഗ മന കലാ സാഹിത്യ സംഘം സംസ്ഥാനക്കമ്മറ്റിയംഗം കെ.വി. പ്രശാന്ത് കുമാർ ഉൽഘാടനം ചെയ്തു


ചായ്യോത്ത്: നവ കല ചായ്യോത്ത് സംഘടിപ്പിക്കുന്ന ദിനേശൻ മാസ്റ്റർ സ്മാരക തെരുവ് നാടകോത്സവം തുടങ്ങി. പുരോഗ മന കലാ സാഹിത്യ സംഘം സംസ്ഥാനക്കമ്മറ്റിയംഗം കെ.വി. പ്രശാന്ത് കുമാർ ഉൽഘാടനം ചെയ്തു എൻ . വി.സുകുമാരൻ അധ്യക്ഷനായി പഞ്ചായത്തംഗം പി. ധന്യ. പാറക്കോൽ രാജൻ കെ. സനീഷ് എന്നിവർ പ്രസംഗിച്ചു നികേഷ് മാനുരി സ്വാഗതവും പ്രശാന്ത് നരിമാളം നന്ദിയും പറഞ്ഞു. തുടർന്ന് മാണിയാട്ട് കോറസിന്റ വെളിച്ചപ്പാട്. ദി ഷോർട്ട് നാടകങ്ങൾ അരങ്ങേറി. ഞായറാഴ്ച്ച സമാപന സമ്മേളനം ടി.ശശിധരൻ ഉൽഘാടനം ചെയ്യും. തുടർന്ന് അരവത്ത് യുവശക്തിയുടെ ജയഭാരതി ടൈലേഴ്സ് നാടകം അരങ്ങേറും'

No comments