എ.കെ.എസ് ടി യു സംസ്ഥാന സമ്മേളനം ഫെബ്രുവരി 13, 14, 15 തീയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കും പൂർവ്വകാല അധ്യാപകനേതൃസംഗമം ചെറുവത്തൂരിൽ നടന്നു
ചെറുവത്തൂർ : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ 28-ാം സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരി 13, 14, 15 തീയ്യതികളിൽ നടക്കുന്നതിൻ്റെ ഭാഗമായി എ.കെ.എസ്.ടി യു വിനെ കഴിഞ്ഞ കാലഘട്ടങ്ങളിൽ നയിച്ച അധ്യാപക നേതാക്കളുടെ സംഗമവും ആദരിക്കൽ ചടങ്ങും ചെറുവത്തൂർ ഹൈലൈൻ പ്ലാസയിൽ വെച്ച് നടന്നു.
എ.കെ എസ്. ടി യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സുനിൽകുമാർ കരിച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത്, മുകേഷ് ബാലകൃഷ്ണൻ, എം. കുഞ്ഞിക്കണ്ണൻ നായർ , കെ സുന്ദരൻ
പൂർവ്വകാല അധ്യാപക നേതാക്കളായ എം മഹേഷ് കുമാർ, ബി പി അഗ്ഗിത്തായ, വി ടി വി മോഹനൻ , വി കണ്ണൻ, രാഘവൻ മാണിയാട്ട്, വി പ്രശാന്തൻ, വി മാധവൻ, വി സുരേന്ദ്രൻ, വി പി ശശിധരൻ,
എം വി ചന്ദ്രൻ, കെ പി രേഖ, സി വി ശ്രീരേഖ , എ കെ എസ് ടി യു സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ സജയൻ, പി രാജഗോപാലൻ, രാജേഷ് ഓൾനടിയൻ , ടി എ അജയകുമാർ, എ.കെ സുപ്രഭ, തുടങ്ങിയവർ സംസാരിച്ചു.
No comments