മലയോരത്ത് വിസ തട്ടിപ്പുകൾ വ്യാപകമാവുന്ന പശ്ചാത്തലത്തിൽ വ്യാജ റിക്രൂട്ട്മെന്റ് മാഫിയയുടെ കെണിയിൽ പെടാതിരിക്കാൻ കരുതൽ മുന്നറിയിപ്പുമായി പോലീസും
വെള്ളരിക്കുണ്ട് : വ്യാജ റിക്രൂട്ട്മെന്റ് മാഫിയകളുടെ കെണിയിൽപ്പെട്ട് വിദേശ രാജ്യങ്ങളിലെത്തി എല്ലാം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. നിയമാനുസൃതമായും സുരക്ഷിതമായും വിദേശത്തേയ്ക്ക് പോകാനുള്ള വിവിധ സർക്കാർ സംവിധാനങ്ങൾ ഉള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നതാണ് ദുഖകരം. ലഭിക്കുന്ന ജോലി ഓഫറുകൾ വിശ്വാസയോഗ്യമാണോ, എന്തെല്ലാം രേഖകൾ കരുതണം ,വിദേശത്തെത്തിയാൽ എവിടെ ബന്ധപ്പെടണം എന്നതുൾപ്പെടെ നിരവധി കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട് സമൂഹ മാധ്യമങ്ങളിൽ കൂടിയാണ് ഇത്തരം തട്ടിപ്പുകൾ അധികവും നടക്കുന്നു എന്നതിനാൽ ഇത് സംബന്ധിച്ചുള്ള ബോധവൽക്കരണത്തിനും സമൂഹമാധ്യമങൾക്കു സുപ്രധാന പങ്കുണ്ട്.
നോർക്ക ടോൾ ഫ്രീ നമ്പറുകൾ
--------------------------------------------------
ടോൾ ഫ്രീ ഇന്ത്യ: 1800 425 3939
ടോൾ ഫ്രീ ഇന്റർനാഷണൽ: +91 8802 012345
ഇന്റർനാഷണൽ (മിസ്സ്ഡ് കാൾ ) : 0091 8802 012345
--------------------------------------------------
ജോലി ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്ന എല്ലാവരും ഉപയോഗിക്കേണ്ട പോർട്ടൽ ആണ് ഇ -മൈഗ്രേറ്റ് പോർട്ടൽ. ജോലി ആവശ്യങ്ങളിൽ ECR, ECNR എന്നിവയും ഉൾപ്പെടുന്നു. നിങ്ങൾ ആദ്യം പോർട്ടലിൽ ലോഗിൻ ചെയ്യുക. ജോലിക്കായി പോകുന്ന രാജ്യത്തെപ്പറ്റിയുള്ള വിവരങ്ങൾ നൽകുക. നിങ്ങൾക്ക് ജോലിക്ക് ഉള്ള അവസരം നേരിട്ടോ മറ്റേതെങ്കിലും സ്ഥാപനത്തിലൂടെയോ ആണ് ലഭിച്ചതെങ്കിലും ഈ പോർട്ടലിൽ വഴി സ്ഥിരീകരിക്കുക. ഏതെങ്കിലും വിദേശ തൊഴിൽ ദാതാക്കളുടെ പരസ്യം കണ്ട് ജോലിക്ക് താല്പര്യമുണ്ടെങ്കിൽ ഇ - മൈഗ്രേറ്റ് പോർട്ടൽ വഴി പരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്താവുന്നതാണ്. രജിസ്റ്റർ ചെയ്ത ഏജൻസികളുടെ ലിസ്റ്റ് നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ്.
www.emigrate.gov.in
No comments