ഉപ്പളയിൽ പയ്യന്നൂർ സ്വദേശി വെട്ടേറ്റു കൊല്ലപ്പെട്ടു
കാസർകോട് : യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ടു. പയ്യന്നൂർ സ്വദേശിയും ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനുമായ സുരേഷ് കുമാർ 48 ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഉപ്പള പത്വാടി കാർഗിൽ സ്വദേശി സവാദിനെ 23
സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ട് തവണ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് രാത്രി വീണ്ടും തർക്കം ഉണ്ടായത്. തുടർന്ന് സുരേഷിനെ
കത്തി കൊണ്ട് 'കുത്തുകയായിരുന്നു.
മംഗളുരു ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം മംഗളുരു വെൻലോക്ക് ആശുപത്രി മോർച്ചറിയിൽ . വർഷങ്ങളായി സുരേഷ് ഉപ്പളയിൽ ജോലി ചെയ്തുവരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
No comments