ആശുപത്രിയിൽ ബന്ധുവിന് കൂട്ടിരിക്കാൻ പോയ ആൾ വാഹനാപകടത്തിൽ മരിച്ചു. കൊന്നക്കാട് കമ്മാടിയിലെ തുമ്പയിൽ രാഘവൻ(52) ആണ് മരണപ്പെട്ടത്
വെള്ളരിക്കുണ്ട് : ആശുപത്രിയിൽ ബന്ധുവിന് കൂട്ടിരിക്കാൻ പോയ ആൾ വാഹനാപകടത്തിൽ മരിച്ചു. കൊന്നക്കാട് കമ്മാടിയിലെ തുമ്പയിൽ രാഘവൻ(52) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പെട്ട് മരിച്ചത്. രാഘവന്റെ സഹോദരന്റെ മകൻ ബിജു ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാൾക്ക് കൂട്ട് നിൽക്കാൻ വേണ്ടി മറ്റ് ബന്ധുക്കളോടൊപ്പം കാറിൽ പോകവെ തിങ്കളാഴ്ച വെളുപ്പിന് 12മണിയോടെയാണ് മെഡിക്കൽ കോളേജിന് സമീപത്ത് എതിരെ വന്ന ലോറയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ രാഘവനും, മറ്റൊരു സഹോദരന്റെ മകനായ അജിത്ത് (22)നും പരിക്ക് പറ്റിയിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഘവനെ ശസ്ത്രക്രീയക്ക് വിധേയമാക്കിയിരുന്നു.ചികിത്സയ്ക്കിടെ ചൊവ്വ പകൽ ഒന്നോടെ മരിച്ചു. സംസ്ക്കാരം പൊലീസ് നടപടികളും പോസ്റ്റുമോർട്ടവും കഴിഞ്ഞ് പിന്നീട്. ഭാര്യ : രജനി: മക്കൾ: രഞ്ജിത്ത് (മൂന്നാർ ഹോട്ടൽ ജീവനക്കാരൻ), രജിത. മരുമകൻ: ഉണ്ണികൃഷ്ണൻ (ജ്വല്ലറി ജീവനക്കാരൻ പരപ്പ). പരേതനായ ബീരന്റെയും കുമ്പയുടെയും മകനാണ്. സഹോദരങ്ങൾ: നാരായണൻ, കുഞ്ഞമ്പു, അമ്മാളു (എല്ലാവരും കമ്മാടി)
No comments