മനിയേരി കുഞ്ഞമ്പു നായരുടെ എട്ടാം ചരമവാർഷികദിനം എളേരിതട്ടിൽ വിവിധ പരിപാടികളോടെ ആചരിച്ചു
ഭീമനടി : മലയോര മേഖലയിൽ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുന്നിട്ടുനിന്ന് പ്രവർത്തിച്ച സിപിഐ എം എളേരി ഏരിയാ കമ്മിറ്റി അംഗം മനിയേരി കുഞ്ഞമ്പുനായരുടെ എട്ടാം ചരമവാർഷികദിനം എളേരിതട്ടിൽ വിവിധ പരിപാടികളോടെ ആചരിച്ചു. മനിയേരി സ്മൃതി മണ്ഡപത്തിൽ ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ പതാക ഉയർത്തി.അനുസ്മരണ യോഗം ജില്ലാ കമ്മിറ്റി അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ ഒ അനിൽകുമാർ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം പി ആർ ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തി. ടി കെ സുകുമാരൻ, ടി പി തമ്പാൻ, ടി കെ ചന്ദ്രമ്മ, സ്കറിയ അബ്രഹാം, സി വി ഉണ്ണികൃഷ്ണൻ, എ വി രാജേഷ് എന്നിവർ സംസാരിച്ചു. വി അപ്പു സ്വാഗതം പറഞ്ഞു
No comments