Breaking News

യാത്രാക്ലേശത്തിന് പരിഹാരം ; കാട്ടിപ്പൊയിൽ സ്കൂൾ - ചേടിക്കുണ്ട് റോഡ് കടയംകയം പുതുക്കുന്ന് റോഡുമായി ബന്ധിപ്പിച്ചു


കൊല്ലമ്പാറ : കാട്ടിപ്പൊയിൽ സ്കൂൾ - ചേടിക്കുണ്ട്  റോഡ് കടയംകയം പുതുക്കുന്ന് റോഡുമായി ബന്ധിപ്പിച്ചു. ദീർഘ കാലമായുള്ള യാത്രാക്ലേശത്തിനാണ് ഇത് വഴി പരിഹാരമായത്. 

ഇതിന്റെ ഭാഗമായി കാട്ടിപ്പൊയിൽ- ചേടിക്കുണ്ട് പ്രദേശത്തെ കുടുംബ കൂട്ടായ്മയുടെ യോഗം കാട്ടിപ്പൊയിൽ വച്ച് ചേർന്നു. നിരവധി കുടുംബങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഈ റോഡ് ഗതാഗത യോഗ്യമാക്കുന്നത്തിന് സ്ഥലം വിട്ട് നൽകിയവർക്കും, കൂടെ നിന്ന എല്ലാവർക്കും ചടങ്ങിൽ നന്ദി അറിയിച്ചു. റോഡിന് വേണ്ടി പ്രവർത്തിച്ച "സദ്ഗമയ സാംസ്കാരിക സമിതി" പ്രവർത്തകരെ  യോഗത്തിൽ അഭിനന്ദിച്ചു. രതീഷ് കെ.എൻ. സ്വാഗതം പറഞ്ഞ യോഗത്തിൽ  ജനാർദ്ദനൻ കാറളം അധ്യക്ഷത   വഹിച്ചു, ജോബിൻ, ജോജി ,  കുര്യാക്കോസ്, ജസ്ന,  രാജൻ എന്നിവർ സംസാരിച്ചു. ദിവ്യേഷ്. കെ.ടി നന്ദി അറിയിച്ചു.

No comments