അന്യായമായ തൊഴിൽ നികുതി വർദ്ധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ബളാൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ സമരം നടത്തി
വെള്ളരിക്കുണ്ട് : അന്യായമായ തൊഴിൽ നികുതി വർദ്ധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ബളാൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ സമരം നടത്തി . വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് , മാലോം , കൊന്നക്കാട് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ബളാൽ പഞ്ചായത്ത് ഓഫീസ് മുൻപിൽ നടത്തിയ ധർണ്ണ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കൗൺസിലറും വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ടുമായ തോമസ് ചെറിയാൻ ഉദ്ഘാടനം ചെയ്തു . മാലോം യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റത്തിൽ അധ്യക്ഷത വഹിച്ചു. ബളാൽ യൂണിറ്റ് പ്രസിഡണ്ട് എൽ കെ ബഷീർ സ്വാഗതവും പറഞ്ഞു. കെ എം കേശവൻ നമ്പീശൻ , ബാബു കല്ലറക്കൽ, ഷാജി പി വി ,എബിൻ തേക്കുംകാട്ടിൽ , ഷാലറ്റ് കൊന്നക്കാട് എന്നിവർ പ്രസംഗിച്ചു. കൊന്നക്കാട് യൂണിറ്റ് പ്രസിഡണ്ട് ബേബി നന്ദി പറഞ്ഞു
No comments