Breaking News

ബദിയഡുക്കയിൽ ഇലക്ട്രോണിക്സ് കടയിൽ വൻ തീപിടുത്തം ; ലക്ഷങ്ങളുടെ നഷ്ട്ടം

കാസർകോട്: ബദിയഡുക്ക ടൗണിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് കടയിൽ വൻ തീപിടുത്തം. മുഹമ്മദ് പെർഡാലയുടെ ഉടമസ്ഥതയിലുള്ള എഫ്.എം.ബി സർവ്വീസ് സെന്റർ എന്ന ഷോപ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അഗ്നിബാധയുണ്ടായത്. വിവരമറിഞ്ഞ് കാസർകോട് നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയർഫോഴ്സ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ഫാൻ, മിക്സി, ഇൻഡക്ഷൻ കുക്കർ, ടി.വി എന്നിവ കത്തി നശിച്ചു. സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ വി.എം സതീശൻ, ഫയർ ആന്റ് റെസ്ക്യു ഓഫീസർ എച്ച്. ഉമേശൻ, അരുൺകുമാർ, ജെ.ബി ജിജോ, എസ്. അഭിലാഷ്, ഡ്രൈവർ അജേഷ് കെ.ആർ, ഷാബിൽ കുമാർ, ഹോംഗാർഡ് ശ്രീജിത്ത് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


No comments