സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വളർത്തു നായ ചത്തു; തോക്കിന്റെ തിരകളുമായി കുണ്ടംകുഴി സ്വദേശി അറസ്റ്റിൽ
കുണ്ടംകുഴി : നായാട്ട് സംഘം നിക്ഷേപിച്ചതെന്നു കരുതുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹേരൂര്‍ മീപ്പഗിരിയിലെ കൊറഗപ്പയുടെ നായയാണ് ചത്തത്. വ്യാഴാഴ്ച രാത്രി 9.15 മണിയോടെയാണ് സംഭവം. സംഭവ സ്ഥലത്തു നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കുണ്ടംകുഴി സ്വദേശി ഉണ്ണികൃഷ്ണനെ കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ജീപ്പിനകത്ത് നടത്തിയ പരിശോധനയില്‍ രണ്ടു വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നായയും ഫിംഗര്‍ പ്രിന്റ് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
No comments