ചിറ്റാരിക്കാൽ ബി.ആർ.സി ശാസ്ത്രോത്സവവും ഗണിതോത്സവവും പുഞ്ച ഗവ.എൽ.പി പ്രീസ്കൂളിൽ നടന്നു
പരപ്പ : സമഗ്ര ശിക്ഷാ കേരളം ചിറ്റാരിക്കാൽ ബി ആർ സി യിലെ പുഞ്ച ഗവ എൽ പി പ്രീസ്കൂളിൽ ശാസ്ത്രോത്‌സവവും ഗണിതോത്സവും മാർച്ച് 6,7 തീയതികളിലായി നടന്നു. പ്രീസ്‌കുളുകളിൽ മുൻപ് നടപ്പിലാക്കിയ കഥോത്സവം. വരയുത്സവം, ആട്ടവും പാട്ടും തുടങ്ങിയ ഉത്സവങ്ങൾക്ക് ശേഷം പ്രീസ്‌കൂൾ പാഠ്യപദ്ധതിയെ ആധാരമാക്കി ശാസ്ത്ര-ഗണിത പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി വിഭിന്നശേഷിക്കാരുൾപ്പെടെയുള്ള എല്ലാ കുട്ടികളുടെയും ഗണിതശേഷികളും ശാസ്ത്രാന്വേഷണവും ഉറപ്പാക്കുംവിധം 13 പ്രവർത്തനയിടങ്ങളെ സമന്വയിപ്പിച്ചു കൊണ്ടാണ് ഗണിത -ശാസ്ത്രോത്സവ പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനാൽ തങ്ങളുടെ മക്കൾ നേടേണ്ട ശേഷികളും നൈപുണികളും കൃത്യമായി മനസ്സിലാക്കാനുള്ള അവസരം ഇത്തരം ഉത്സവങ്ങളിലൂടെ സാധ്യമാകുന്നു.
പ്രഥമാധ്യാപിക ഗീത വി.വി , പി ടി എ പ്രസിഡണ്ട് ചന്ദ്രൻ എം , കലാകാരിയും ട്രൈബൽ ആനിമേറ്റർ കുടുംബശ്രീ ജില്ലാ മിഷൻ അംഗവുമായ ലതിക ചന്ദ്രൻ, എം പിടി എ പ്രസിഡണ്ട് സിൽജു അജോസ് തുടങ്ങിയവർ സി.ആർ.സി സുജി ഇ.ടി, പ്രീ പ്രൈമറി അധ്യാപിക അമ്പിളി എ എം തുടങ്ങിയവർ ഉത്സവങ്ങൾക്ക് നേതൃത്വം നൽകി.
No comments