പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂർ രാമവില്യം കഴകം ക്ഷേത്ര സന്നിധിയിൽ കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയെത്തി.രാവിലെ 10.30 ഓടെ കഴക സന്നിധിയിലെത്തിയ മന്ത്രിയെ കഴകം ഭാരവാഹികളും പെരുങ്കളിയാട്ട സംഘാടക സമിതി ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ക്ഷേത്രസന്നിധിൽ തെയ്യത്തിന്റെ അനുഗ്രഹം സ്വീകരിച്ചശേഷം ആചാരസ്ഥാനികരുമായും ഭാരവാഹികളുമായും അദ്ദേഹം സംസാരിച്ചു.15 മിനിറ്റോളം അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ചു.കളിയാട്ടം നടക്കുന്ന തങ്കയം ഉത്തമന്തിൽ ക്ഷേത്രപാലക ക്ഷേത്രത്തിലും മന്ത്രി സന്ദർശനം നടത്തി.
No comments