ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും എംഡിഎംഎയുമായി നാലുപേരെ എക്സൈസ് അറസ്റ്റു ചെയ്തു
കാസർകോട്: ലഹരിക്കെതിരെ എക്സൈസ് വകുപ്പിന്റെ
സ്പെഷ്യൽ റെയ്ഡ് ആരംഭിച്ചു. എക്സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടർന്നാണ് 'ഓപ്പേറഷൻ ക്ലീൻ സ്ലേറ്റ്' എന്ന പ്രത്യേക റെയ്ഡ് ആരംഭിച്ചത്. പരിശോധന മാർച്ച് 12 വരെ നീണ്ടു നിൽക്കും. കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും എംഡിഎംഎയുമായി നാലുപേരെ എക്സൈസ് അറസ്റ്റു ചെയ്തു. കാസർകോട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പി വിനോദനും സംഘവും തളങ്കരയിൽ നടത്തിയ പരിശോധനയിൽ ഒരാളെ അറസ്റ്റു ചെയ്തു. തൊട്ടിൽ റോഡിലെ മുഹമ്മദ് സബീർ (22) ആണ് പിടിയിലായത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജെ. ജോസഫും സംഘവും മുട്ടത്തൊടി ബെണ്ണടുക്കയിൽ നടത്തിയ പരിശോധനയിൽ ബി. അനീഷിനെ 20 ഗ്രാം കഞ്ചാവും 0.2011 ഗ്രാം മെത്താഫിറ്റമിനും കൈവശം വച്ചതിനും കസ്റ്റഡിയിലെടുത്തു.
കാസർകോട് എക്സൈസ് സംഘം തളങ്കര, ഹൊണ്ണമൂല, തെരുവത്ത് നടത്തിയ പരിശോധനയിൽ കെ.എസ് ശിഹാബുദ്ദീൻ (37) എന്നയാളെ 86 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. നീലേശ്വരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ
വൈശാഖും സംഘവും നീലേശ്വരത്ത് നടത്തിയ പരിശോധനയിൽ അച്ചാം തുരുത്തി കള്ളോത്തും പുറത്ത് വീട്ടിൽ കെ.പി ഹരിൻ കുമാറി(31)നെ 12 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു.
No comments