കൊടും വേനലിൽ കുടിനീരുമായി യൂത്ത് കോൺഗ്രസ് ; കുടിവെള്ള വിതരണത്തിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവ്വഹിച്ചു
മാലോം : യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ നടത്തുന്ന കുടിവെള്ള വിതരണത്തിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവ്വഹിച്ചു.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മുഴുവൻ യൂണിറ്റുകളിലും കുടിവെള്ള വിതരണം ചെയ്യുന്നതിനായി യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെളിനീർ കുമ്പിൾ എന്നപേരിൽ പരിപാടിയുമായി മുന്നോട്ട് പോകുന്നത്.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ അദ്യക്ഷത വഹിച്ച ചടങ്ങിൽ ബളാൽ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം ജെ മാത്യു, മോൻസി ജോയ്, ഐ എൻ ടി യൂ സി മണ്ഡലം പ്രസിഡന്റ് സിബിച്ചൻ പുളിക്കാല, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ മാർട്ടിൻ ജോർജ്, രജിത രാജൻ, നിയോജകമണ്ഡലം ഭാരവാഹികളായ രഞ്ജിത്ത് അരിങ്കല്ല്, ജിബിൻ ജെയിംസ്, അജിത്ത് പൂടങ്കല്ല്, യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം പ്രസിഡന്റ് ലിബിൻ ആലപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു
No comments