കാപ്പ ലിസ്റ്റിലെ പ്രതി, ലഹരി ഉപയോഗിച്ച് ഥാറുമായി ടിപ്പറിൽ ഇടിച്ചുകയറി, 2 പേർക്ക് പരിക്ക്
ഇന്ന് രാവിലെ പതിനൊന്നോടെ താമരശ്ശേരി ഭാഗത്ത് നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിര്‍ ദിശയില്‍ വന്ന ടിപ്പറില്‍ ഇടിച്ച് കയറുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കണ്ണൂര്‍ പൊലീസ് മുന്‍പ് കാപ്പ ചുമത്തിയ ഇയാള്‍ എംഡിഎംഎ കൈവശം വച്ചതിനും അമ്പായത്തോട്ടില്‍ വെച്ച് സ്ത്രീയെ പട്ടിയെക്കൊണ്ട് കടിപ്പിച്ച കേസിലും കണ്ണൂരില്‍ പോലീസിനു നേരെ തോക്കു ചൂണ്ടിയ കേസിലുമടക്കം പ്രതിയാണ്.
No comments